Posts

Showing posts from September 12, 2010

ബെര്‍ലി ആണ് താരം

ഈ ബെര്‍ലി യുടെ ഒരു കാര്യം ! ഫോല്ലോവേര്സ് അടിക്കടി കൂടി കൂടി വന്നു ഈ മഹാന്റെ പ്രശസ്തി എവിടെ എത്തി നില്ല്ക്കുമോ എന്തോ ! ദൈവമേ ഇവന്‍ എന്റെ കുടുംബം കലക്കും,ബെര്‍ലി ബെര്‍ലി എന്ന് പറയുന്നത് കേട്ട് എന്റെ പാവം അച്ചായന്‍ എനിക്ക് ഇതുവരെ മനസിലാകാത്ത തരത്തിലുള്ള ഒരു നോട്ടവും ഭാവവുമൊക്കെ രൂപപ്പെട്തി കഴിഞ്ഞു ഇനി അദ്ദേഹമെങ്ങാന്‍ ഈ ലാപ്ടോപ് വില്കാന്‍ തീരുമാനിച്ചാല്‍ എന്റെ ആരാധകര്‍ കുടുങ്ങിയത് തന്നെ . ലോകത്ത് നടക്കുന്ന നേര്‍ത്ത ചലനങ്ങളെ പോലും സ്വൊന്തം തലച്ചോറിലെ അരണിയില്‍ ഇട്ടു കടഞ്ഞു , നര്‍മ്മം ,അപഹാസ്യം ,പരിഹാസം എന്നിങ്ങനെയുള്ള മിന്നല്‍ പിണറുകളെ കുപ്പിയിലാക്കി , എപ്പോള്‍ ആരുടെ മുന്‍പില്‍ തുറന്നു വിടാം എന്നോര്‍ത്ത് നടക്കുകയല്ലേ ഈ മഹാന്‍ .വായനക്കാരും ആസ്വാദകരും കൂടിക്കൂടി ആളങ്ങു വഷളനും തന്റെടിയും അനുസരനൈല്ലാതവനും ആയിത്തീര്‍ന്നിരിക്കുന്നു . ' ഭുട്ടനെ തൊട്ടുകളിച്ചാല്‍ ' എന്ന പോസ്റ്റ്‌ ആണ് ആദ്യം വായിച്ചത് ,പിന്നെ ബെര്‍ളിത്തരങ്ങളില്‍ കേറി നിരങ്ങുക എന്നത് ഒരു പതിവാക്കി.,അങ്ങനെ ഞാനും അപ്ഡേറ്റ് ആയിക്കൊണ്ടിരുന്നു...'അറബിക്കൊ രു കത്ത് ' വായിച്ചു ആസ്വദിക്കുക മാത്രമല്ല അത് അറബി നാട്ടില്‍ ജോലി ...