അഭയ ഭൂമി.....
ഇത് തിംഫു ... ഒരു ചെറിയ രാജ്യമായ ഭുട്ടാന് മഹാ തലസ്ഥാനമായി കാണുന്ന കൊച്ചു നഗരം . അത്ഭുടങ്ങളുടെ മായകാഴ്ചകള് ചക്രവാളത്തിലേക്ക് വ്യാപിപ്പിക്കുന്ന മനോഹരമായ സായാഹ്നങ്ങളില് , ഇവിടെ ആരും ഒറ്റപ്പെട്ടു പോകുന്നില്ല . ആരും ആര് ക്കുവേണ്ടിയും കാത്തിരിക്കാത്ത സൊന്തം അഭയ സ്ഥലങ്ങളിലേക്ക് വൈകി മാത്രം ചേക്കേറുകയും സ്വയം മറക്കുകയും ചെയ്യുന്ന ഈ തലമുറയുടെ ദിനചര്യകളില് കൌതുകം ഉണര് ത്തുന്ന അനേകം പതിവുകള് ചിതറിക്കിടപ്പുണ്ട് ഇന്ത്യക്കും ചൈനക്കും ഇടയില് അധികമൊന്നും വ്യാസ വിസ്തൃതി ഇല്ലാതെ കിടക്കുന്ന ഈ ചെറിയ രാജ്യത്തിന്റെ ആളോഹരി വരുമാനം നമ്മെ അത്ഭുതപ്പെടുത്തും വിധം ഉയര് ന്നതാണ് . വിദേശ വാഹനങ്ങളും കറന് സികളും വിനിമയങ്ങളില് തുലാഭാരം നടത്തുന്ന അപൂര് വ്വ കാഴ്ചകള് നമ്മെ വരവേല് ക്കുന്നു . വിദേശികളുടെ ഇഷ്ട സഞ്ചാര കേന്ദ്രമാണ് ഈ രാജ്യം . വ്യ്വിധ്യമാര് ന്ന സസ്യ ലതാതികളുടെ പെരുമയിലും തനതായ രീതികളിലും സംസ്കാര സംബന്നതയിലും അഹങ്കരിക്കുന്ന ഈ രാജ്യത്തിന് വിദേശികളെ ആകര്ഷിക്കെണ്ടാതിന്റെ ആവശ്യം നാന്നയരിയാം അതുകൊണ്ട് തന്...