അഭയ ഭൂമി.....


ഇത് തിംഫു ...
ഒരു ചെറിയ രാജ്യമായ ഭുട്ടാന്‍ മഹാ തലസ്ഥാനമായി കാണുന്ന കൊച്ചു നഗരം .അത്ഭുടങ്ങളുടെ മായകാഴ്ചകള്‍ ചക്രവാളത്തിലേക്ക് വ്യാപിപ്പിക്കുന്ന മനോഹരമായ സായാഹ്നങ്ങളില്‍ ,ഇവിടെ ആരും ഒറ്റപ്പെട്ടു പോകുന്നില്ല.ആരും ആര്ക്കുവേണ്ടിയും കാത്തിരിക്കാത്ത സൊന്തം അഭയ സ്ഥലങ്ങളിലേക്ക് വൈകി മാത്രം ചേക്കേറുകയും സ്വയം മറക്കുകയും ചെയ്യുന്ന ഈ തലമുറയുടെ ദിനചര്യകളില്‍ കൌതുകം ഉണര്ത്തുന്ന അനേകം പതിവുകള്‍ ചിതറിക്കിടപ്പുണ്ട്
ഇന്ത്യക്കും ചൈനക്കും ഇടയില്‍ അധികമൊന്നും വ്യാസ വിസ്തൃതി ഇല്ലാതെ കിടക്കുന്ന ഈ ചെറിയ രാജ്യത്തിന്റെ ആളോഹരി വരുമാനം നമ്മെ അത്ഭുതപ്പെടുത്തും വിധം ഉയര്ന്നതാണ് .വിദേശ വാഹനങ്ങളും കറന്സികളും വിനിമയങ്ങളില്‍ തുലാഭാരം നടത്തുന്ന അപൂര്വ്വ കാഴ്ചകള്‍ നമ്മെ വരവേല്ക്കുന്നു.വിദേശികളുടെ ഇഷ്ട സഞ്ചാര കേന്ദ്രമാണ് ഈ രാജ്യം .വ്യ്വിധ്യമാര്ന്ന സസ്യ ലതാതികളുടെ പെരുമയിലും തനതായ രീതികളിലും സംസ്കാര സംബന്നതയിലും അഹങ്കരിക്കുന്ന ഈ രാജ്യത്തിന് വിദേശികളെ ആകര്ഷിക്കെണ്ടാതിന്റെ ആവശ്യം നാന്നയരിയാം അതുകൊണ്ട് തന്നെ ഇവിടുത്തെ സമ്പത് വ്യവസ്ഥയുടെ സിരാ കേന്ദ്രങ്ങളില്‍ ഒന്ന് ടൂറിസം വഴി ഉള്ള വരുമാനമാണ് .പഠന ,കൌതുക വിനോദ ലക്ഷ്യങ്ങലുമായ് ഈ സമാധാന ഭൂമിയില്‍ എത്തിപ്പെടുന്നവര്‍ക്ക് ഇവിടമൊരു ധ്യാന നികുന്ജ്ജമാവുന്നു
ഈശ്വര ച്യ്തന്ന്യം കണ്ണിലും കല്ലിലും ഉള്ളിലും കാണുവാന്‍ കഴിയുമ്പോള്‍ ഇതൊരു വിശുദ്ധ ഭൂമി ആകുന്നു....ഇതൊരു ഉത്സവ നഗരമാവുന്നു.
തനിച്ചിരികാന് കൊതിക്കുന്നവര്‍ക്ക് ഇവിടെ ആരവങ്ങളില്‍ അലഞ്ഞു തിരിയാനേ കഴിയൂ ,കാരണം ഈ ഭൂമി ആരെയും ഒറ്റപ്പെടുതുന്നില്ല !
പ്രാര്ത്ഥന ആലാപനങ്ങളുടെ സ്വര വിന്ന്യാസ ക്രമങ്ങളിലൂടെ പതിഞ്ഞു നേര്ത്ത മണി നാദങ്ങള്‍ കേള്‍ക്കാം ...സാഹ്ന പൂജക്കായ് അമ്പലങ്ങള്‍ ഒരുങ്ങുകയാണ് .
അദൃശ്യതയിലേക്ക് ഉടുനോക്കാനുള്ള മനസിന്റെ അറിയപ്പെടാത്ത വെമ്പല്‍ പോലെ ആ മണി നാദങ്ങള്‍ നമ്മെ അമ്പലങ്ങളുടെ
വിശുധിയിലേക്ക് വലിച്ചടുപ്പിക്കുക തന്നെ ചെയ്യും. ദ്യ്ന്യതകള് ഇല്ലാതെ ഉള്ചെതനയോടെ കറങ്ങിക്കൊണ്ടിരിക്കുന്ന 'മണി ധുംച്ചുര്‍' ഓരോ തിരിവിലും നമ്മെ വരവേല്ക്കുന്നു.
മനസിന്റെ സ്വോച്ചതകളില് ആരോ വന്നു മൃദുവായി തൊടുമ്പോള്‍ ഉള്ള ചെറിയ തിരയിലക്കതിന്റെ തിരിഞ്ഞു നോട്ടം പോലാണ് വലിയ മണി ധുംച്ചുര്‍ കളില്‍ നിന്നുള്ള ചെറിയ നേര്ത്ത മണി നാദങ്ങള്‍ .
108 മണി ധുംച്ചുര്‍ കറക്കി ,പ്രധാന പ്രതിഷ്ടക്ക് മുന്പില് നമിച്ചു തിരിയുമ്പോള്‍ നമുക്ക് മനസിലാവും ഈ അമ്പലങ്ങളുടെ ഇടനാഴില്‍ എവിടെയോ മനസ് വഴുതിപോകുന്നു എന്ന് ....
ദൈവങ്ങളും മനുഷ്യരും തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു അഹം ബ്രഹ്മാസ്മി എന്ന തിരിച്ചരിവിലേക്കുള്ള പിടഞ്ഞുനരല് ആണത്....
കാണിക്കയും നൈവേദ്ദ്യങ്ങളും ഇല്ലെങ്കിലും തീര്ത്വ ജലം പകരുന്ന ലാമയുടെ പാതി മന്ദസ്മിതമാര്ന്ന മുഖം ഈ ചിതന്ന്യം ലസിപ്പിക്കുന്നു.
നൂറുകണക്കിന് നെയ്തിരികള്‍ തെളിഞ്ഞു കത്തുന്ന അതുല്യ ശോഭിലേക്ക് അഗര്ബതികളും കര്പ്പൂര കട്ടകളും പുകവലയങ്ങലി ഇഴുകി ചേരുന്നു .ഈശ്വര ദര്ശനത്തിന്റെ പ്രഭാ വലയങ്ങള്‍ മനസിലേറ്റി ,പടവുകള്‍ തിരിച്ചിറങ്ങി നടന്നെതുന്നത് നഗരത്തിന്റെ ദീപാലങ്കാര പ്രളയതിലെക്കാന്.
വാഹനങ്ങള്‍ ഒന്നൊന്നായി ഒഴുകി നീങ്ങുന്നു. ഭുട്ടാനിലെ ബാറുകള്‍ എപ്പോളും സജീവമാണ്! ഓഫിസ് ജോലികളുടെ തിരക്കില്‍ നിന്നും ഒരല്പം സോകാര്യതകളിലേക്ക് എല്ലാവരും എത്തിപ്പെടുകയാണ് വൃത്തിയായി അലങ്കരിച്ച ബാര്‍-കം ഹോട്ടല്‍ മുറികളിലേക്ക് ഒഴിഞ്ഞ കോണുകള്‍ നോക്കി ആദ്യം വരുന്നവര്‍ വിരുന്നുകാര് ആവുന്നു.സ്ത്രീ പുരുഷ ഭേദമില്ലാതെ ,ചുണ്ടില്‍ എരിയുന്ന സിഗേരട്റ്റ് ,പിന്നെ മുന്നില്‍ പതയുന്ന വൈന്‍/ബിയര്‍ ഗ്ലാസ്സുകളുമായ് ചിലര്‍ ഗൌരവമേറിയ ചര്ച്ചകളിലേക്കും ഇടയ്ക്കിടെ പൊട്ടിചിരികളിലെക്കും കടന്നു കയറുന്നു....
മറ്റു ചിലരാവട്ടെ നഷ്ട സോപ്നങ്ങളുടെ വരികള്‍ മൂളി ഒഴിഞ്ഞ ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറക്കുന്നു.....
ഭുട്ടാനില്‍ മദ്യം ആരെയും അക്രമാസക്തര്‍ ആക്കുന്നില്ല എന്നത് കൌതുകകരമാണ്!
മൂട് പടങ്ങള്‍ ഇല്ലാത്ത രാത്രിയുടെ വിടവുകളില് ഈ നഗരം വളരെ വ്യത്യസ്തമാണ് .
ആള്രൂപങ്ങളെ ശ്രേധികാന്‍ പോലുമാകാത്ത വേഗതയില്‍ എതോക്കയോ ലക്ഷ്യങ്ങളിലേക്ക് പലരും നടന്നടുക്കുന്നു.ജനറല്‍ ശോപുകളിലെക്കും കര കൌസല വാനിഞ്ഞ്ജ്യ കേന്ദ്രങ്ങളിലേക്കും വിദേശികള്‍ ഒഴുകി എത്തുന്നു....പാന്‍ കടകള്‍ മുതല്‍ നക്ഷത്ര ഹോടെലുകള്‍ വരെ ...ഈ നഗരം ആരെയും നിരാശാപ്പെടുതുന്നില്ല.
എങ്കിലും
ഉള്ളിലെ സര്ഗ്ഗല്മകതയെ ഉജജോലിപ്പികാന് പോരുന്നതോന്നും ഈ നഗരത്തില്‍ ഇല്ലാത്ത പോലെ സോപന ദിശകളുടെ പിന്നമ്പുരങ്ങളിലേക്ക് എല്ലാവരും ഒഴുകി നീങ്ങുന്നു....
അലങ്കാര ദീപങ്ങള്‍ ഒന്നൊന്നായി അണയുകയാണ്....
കച്ചവടത്തിന്റെ കൊടുക്കല്‍ വാങ്ങല്‍ വിന്ന്യാസ ക്രമങ്ങളില്‍ നിന്നും വിശ്രമ താവലങ്ങളിലേക്ക് എല്ലാവരും പിരിഞ്ഞു പോവുകയാണ്-രാത്രിയുടെ പ്രഭാ വലയങ്ങളില്‍ ഇല്ലാതാവാന്‍....പുതിയൊരു പ്രഭാതത്തിന്റെ വിശുധിയിലേക്ക് പിറവിയെടുക്കാന്‍....
തിംഫു വിലെ പ്രാഭാതങ്ങളില് തണുത്തുറഞ്ഞ മഞ്ഞു ക്ഷണിക്കപ്പെടാത്ത അതിഥി ആണ്.പ്രഭാത കൃത്യങ്ങളിലേക്ക് ഉണര്ന്നു എണീക്കാന്‍ പോലും മടുപ്പിക്കുന്ന തണുപ്പിന്റെ നീതി രാഹിത്യം റൂം ഹീടാറിന്റെ ഇത്തിരി ചൂടില്‍ ഉരുകിതീരുംപോളെക്കും സൂര്യ വെളിച്ചം മെല്ലെ അരിച്ചിറങ്ങി ഭൂമിയുടെ നെറുകയില്‍ ച്ചുംബിക്കുകയായി .
ഈശ്വര നാമം ഉരുവിട്ടുകൊണ്ടും ജപമാല കയ്യിലെന്തിയും പ്രായ ഭേദമന്ന്യേ എല്ലാവരും അമ്പലങ്ങളുടെ സാന്ദ്രതയിലേക്ക് വീണ്ടും....
കുറുകി പറന്നെത്തുന്ന പ്രാവുകളുടെ ചെറിയ പരിഭാവങ്ങളിലേക്ക് അരിമണികള്‍ അന്നമായ് വന്നു വീഴുന്നു....പുലരിയുടെ തണുപ്പ് വെയില് കാടിന്ന്യത്തിലേക്ക്
വീണ്ടും ജോലിയുടെ ആലസ്യ കടിനതകളിലേക്ക്....
ജീവിതത്തിന്റെ പരപ്പുകളില്‍ അറിയാതെ എത്തിപ്പെടുന്ന അവ്യക്തത പോലെ തെളിഞ്ഞും മറഞ്ഞും ഈ നഗരം ഇതെല്ലാം മായകഴ്ച്ചകള്ക്ക് സാക്ഷി ആയിരിക്കാം....!
പ്രകൃതിയുടെ വിതാനങ്ങളില്‍ കളിയൂഞ്ഞാല് പോലെ ആണ് ഭുട്ടന്‍.ഉയരങ്ങള് ഈ ജനതയെ മതി ഭ്രമത്തില്‍ ആഴ്ത്തുകയോ ,താഴ്ച്ചകള്‍ ഇവരെ തളര്തിക്കലയുകയോചെയ്യുന്നില്ല.സമ ഭാവനയുടെ സംസ്കൃതിയില്‍ പിരവിയെടുത്തവര് ആണിവര്‍.മല്ത്സ്സര മനോഭാവങ്ങള്‍ ഇവര്‍ക്ക് തീരെ അന്ന്യമായ് പോയതും ഇതുകൊണ്ടാവണം
അതിര്ത്തി പ്രദേശമായ ഫുന്ഷോലിംഗ് നിന്നും തലസ്ഥാന നഗരത്തിലേക്ക് ഉള്ള യാത്രയില്‍ കൌതുകങ്ങള്‍ ഏറെ ആണ്....സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ മലകളും താഴ്വരകളും ചുറ്റി യാത്ര തുടരുമ്പോള്‍ വഴികളില്‍ കുറുകെ ഭേദിക്കുന്ന നദികള്‍ ....മഞ്ഞുരുകി ഒഴുകി ഇറങ്ങുന്ന ഭുട്ടനിലെ പുഴകള്‍ തണുത്തുറഞ്ഞു ദ്രത ഗമിനികള് ആണ്....
അഞ്ചു പ്രധാന നദികളിലെ ജല സ്രോതസ്സാണ് ഈ രാജ്ജ്യതിന്റെ ദേശീയ വരുമാനം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ങ്ക് വഹിക്കുന്നത്.രാജ്ജ്യത്തിനു ആവശ്യമായ വ്യ്ധുടി ഉത്പാദനം ഈ നദീ സ്രോതസ്സുകളില്‍ നിന്നുമാണ്. ഇന്ത്യയുമായി കരാര്‍ ചെയ്യപ്പെട്ട എല്ലാ ഹൈഡ്രോ പ്രോജെച്ടും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്ക് തന്നെ ആണ്.
ഭൂപ്രകൃതിയുടെ സവിശേഷതയാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വളരെ വൈകി ആണ് ഭുട്ടാനില്‍ എത്തുന്നത്
പരോയില്‍ സ്ഥിതി ചെയ്യുന്ന ഏക അന്തര്‍ ദേശീയ വിമാനത്താവളം മറ്റു രാജ്ജ്യങ്ങളുമായുള്ള ബന്ധം ത്വരിതപ്പെടുത്തുന്നു.
വികസന പാതയിലൂടെ മുന്നേറുന്ന ഭുട്ടനിലെ 70% ജനങ്ങള്‍ ഇന്നും ഗ്രാമ വാസികള്‍ ആണ്.
ശയ്ളികളും ആചാര ആഘോഷങ്ങളും സംസ്കൃതിയും ഒന്നാണെങ്കിലും കിഴക്കും പടിഞ്ഞാറും ഉള്ള ജനതകള്‍ തമ്മിലുള്ള സംസ്കാര ഭാഷാ വ്യതിയാനങ്ങള്‍ എടുത്തു പറയത്തക്കതാണ് .അതിര്ത്തി പ്രദേശങ്ങളില്‍ പല ഭാഷാ സംസ്കാരങ്ങള്‍ സമുന്നയിചിരിക്കുന്നു.ടിബറ്റന്‍ ജീവിത ക്രമങ്ങലുമായ് ഏറെ സാമ്യപ്പെട്ടിരിക്കുന്ന ജീവിത രീതികള്‍...
വസ്ത്ര ധാരണത്തിലും ഉണ്ട് ഏറെ പ്രത്യേകതകള്‍ .
ശരീരം മുഴുവന്‍ മറച്ചുള്ള ‘കീര’യില്‍ ഇവിടുത്തെ സ്ത്രീകള്‍ കുലീനരാവുന്നു...ഒരു നീളന്‍ കുപ്പായാതിന്റെ ഇരു വശങ്ങളും ക്രമീകരിച്ചു മുട്ടുവരെ മടക്കി കെട്ടുന്ന ‘ബക്കു ‘ആണ് പുരുഷന്മാരുടെ വേഷം.
ചോറും ‘എമാടാചി’യും ആണ് ഇവരുടെ പ്രധാന ഭക്ഷണം .നാടന്‍ പച്ചമുളകില്‍ ചീസ് ചേര്‍ത്തുണ്ടാക്കുന്ന കറി ആണ് എമാടട്ചി .കൂണ്‍ ,ബീഫ് ഉരുളക്കിഴങ്ങ് എന്നിവ ചേര്ത്തും ഈ കറി ഇവര്‍ രുചികരമായ് ഉണ്ടാക്കുന്നു മുളകിന്റെ മടുപ്പികാത്ത വികാരം ഇവരുടെ കറികളില്‍ നിന്നും അനുഭവിച്ചറിയാം...ആചാര അനുസ്ട്ടനഗലും രീതികളും ആഘോഷങ്ങളും തനതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നു
ഒരു ജനതയുടെ സംസ്കാരങ്ങലിലേക്ക് കടന്നു കയറ്റങ്ങള്‍ അനുവദിക്കാത്ത ഈ രാജ്ജ്യതിന്റെ അകത്തളങ്ങളില്‍ വിദേശ സംസ്കാരങ്ങളുടെ സ്വാധീനം പ്രകടമാണ്...
ഉപകാരികള്‍ എങ്കിലും നന്ദി ഇല്ലാത്തവര്‍ എന്ന് ഇവരെ വിശേഷിപ്പികാറുണ്ട്
കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകളില്‍ ശിഷ്ടം വേണമെന്ന് ശടികാത്ത ഒരു ജനതയുടെ നിഷ്കളങ്ങമായ മനോഭാവങ്ങളും ഇന്നിനെ മാത്രം ആശ്രിച്ചുള്ള ജീവിത വീക്ഷണത്തിലും ഈ വിശേഷണത്തിന് അര്ഥം ഇല്ലാതാവുന്നു.
മുന്‍വിധികള്‍ ഇല്ലാതെ വേണം ഈ രാജ്ജ്യതിന്റെ സമാധാന ഭൂമിയില്‍ കാല് കുത്തുവാന്‍ ...
എങ്കില്‍ മാത്രമേ ഈ ഭൂപ്രകൃതിയുടെ നിമ്ന്നോന്നതകളിലേക്ക് നിങ്ങള്ക്ക് കടന്നു ചെല്ലാന്നാവൂ...ഇവരുടെ ജീവിതം പോലെ തുറന്ന ബന്ടങ്ങളിലെക്കും കുറ്റ ബോധങ്ങള്‍ ഇല്ലാത്ത സുന്ദര സായഹ്നങ്ങളിലെക്കും നിങ്ങള്ക്കൊരു വിരുന്നുകാരന് എങ്കിലും ആയിത്തീരാന്‍ കഴിയൂ
എങ്കില്‍ മാത്രമേ
ഉയരങ്ങളിലെ പ്രതിഷ്ട്ട ആയും താഴ്വരകളിലെ പ്രതിധ്വനി ആയും മണി ധുംച്ചുരിലെ ചെറിയ നാദമായും നിങ്ങള്ക്കും അവതരിക്കാന്‍ ആവൂ
എങ്കില്‍ മാത്രമേ
ബുദ്ധ ദര്ശനത്തിന്റെ പോരുളിലൂടെ അഹം ബ്രഹ്മാസ്മി എന്ന് തിരിച്ചറിയാന്‍ നിങ്ങള്ക്കുമാകൂ ..
നിറഞ്ഞു കത്തുന്ന നെഇതിരികലിലെ തേജസ്സാവാനും പുകച്ചുരുലുകളിലൂടെ അലിഞ്ഞു അലിഞ്ഞു ഇല്ലാതാവാനും കര്പ്പൂര കട്ടകളിലെ ജ്വലിക്കുന്ന വേദന ആവാനും ..പിന്നെ
പാതി അടഞ്ഞ ,മന്ദസ്മിതമാര്ന്ന കണ്ണുകള്‍ക്ക് മുന്പില് ഇരുന്നു എണ്ണ വറ്റിപ്പോകുന്ന വ്രണിത സായാഹ്നങ്ങളില്‍ കരിന്തിരി ആയി പുകയാനും കഴിയൂ
ഇതൊന്നും അല്ലെങ്കിലും
ആരെയും കാണുകയോ ആരും തിരിച്ചറിയുകയോ ചെയ്യാത്ത ആള്ക്കൂടങ്ങളിലേക്ക് രൂപമില്ലാത്ത ചേതനയുടെ ഒരു തുണ്ട് മാത്രമായി ,ആര്ക്കും ഉത്തരങ്ങള്‍ കൊടുക്കുവാന്‍ ഇല്ലാത്ത നിര് മമതകളില്‍ ലയിച്ചിരങ്ങം.....
കാരണം ,
ഈ നഗരം ആരെയും ഒറ്റപ്പെടുതുന്നില്ല .....
തിരിച്ചു നടക്കുവാനും മുന്പോട്ടു പോകുവാനും ഇടങ്ങള്‍ ഇല്ലാതായി പോയവര്ക്ക് ഈ ബുദ്ധ പ്രതിമക്കു മുന്പില് അലിഞ്ഞിരങ്ങാം....
നെയ്തിരിയായി ....കര്പ്പൂരമായ് ....ചന്ദന തിരികളിലെ പുകച്ചുരുളുകള്‍ ആയി ...മണി ധുംച്ചുരുകളിലെ സംസാര ചക്രങ്ങളിലേക്കു
സ്വയം സമര്പ്പിച്ചു.....
ഭൂട്ടാനെക്കുറിച്ചുള്ള സമഗ്രചിത്രം നല്‍കുന്ന ഈ ലേഖനം നന്നായിരിയ്ക്കുന്നു. ചില നിര്‍ദേശങ്ങള്‍ വയ്ക്കട്ടെ?
ReplyDelete1.അക്ഷരതെറ്റ് കാര്യമായുണ്ട്. ഒന്നുകൂടി പരിശോധിച്ച് തിരുത്തണം.
2.ഒരു ലേഖനം എന്ന നിലയില്‍ അലങ്കാരപ്രയോഗങ്ങള്‍ അല്പം കുറയ്ക്കാമായിരുന്നു. വേണമെങ്കില്‍ അല്പം വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താം. സാരമില്ല, ഇനിയായാലും മതി.
ഒരു തുടക്കമെന്ന നിലയില്‍ ഗംഭീരം. അഭിനന്ദനങ്ങള്‍
ഭൂട്ടാൻ വിവരണം കൊള്ളാം. അക്ഷരതെറ്റുകൾ ഒഴിവാക്കാൻ നോക്കുക.
ReplyDelete