ഒടുവില്‍.........

ഒടുവില്‍,
ഒലിവുമരങ്ങള്‍ കിന്നാരം മൂളുന്ന ,
നിലാവ് പെയ്തിറങ്ങിയ രാത്രിയില്‍
കിനാവിന്‍റെ കാണാതീരങ്ങളില്‍
അവന്‍
കുളുര്‍മഴയായി
അഗ്നിയായി
വെളിപാടുകളായി
പെയ്തിറങ്ങി.
നീണ്ടു ഇടതൂര്‍ന്ന കണ്പീലികള്‍ക്കിടയില്‍ പൂത്തുലഞ്ഞ
സോപ്നങ്ങളും
നനുത്തു നേര്‍ത്ത അധരങ്ങളിലെ പിടയുന്ന
സന്തോഷങ്ങളും
കരളിലെ ചിമിഴില്‍ ഒളിപ്പിച്ചു വെച്ച മോഹങ്ങളും
കവര്‍ന്നെടുത്തു ,
സ്വൊന്തം ഹൃദയം
അവന്‍ അവള്‍ക്കു കൈമാറി ,
'' ഇത് നീ സൂക്ഷിച്ചുകൊള്ളുക''.
രാവിന്റെ അവസാന യാമത്തിനും
പുലരിയുടെ ആദ്യ തുടിപ്പിനും ഇടയിലുള്ള
ആ നിമിഷങ്ങളില്‍ ,
അന്ന്
ആദ്യമായി
അവളുടെ കണ്ണുകള്‍ നിറഞ്ഞു..
കരള്‍ മുറിഞ്ഞു ...
പിടയുന്ന അവന്റെ കരള്‍ ചേര്‍ത്തുപിടിച്ചു അവള്‍ മെല്ലെ
മന്ത്രിച്ചു ,
''ഇത് ഒരിക്കലും തിരികെ ചോദിക്കരുത്...''

Comments

Post a Comment

Popular posts from this blog

ഓര്‍മ്മകള്‍....

Life In Between