ഓര്‍മ്മകള്‍....
അയാള്‍ എങ്ങനാണ് എന്റെ നിനവുകളിലേക്ക് പിന്നെ നേര്‍ത്ത് നനുത്ത ചിന്തകളിലേക്ക് കടന്നു വന്നത് എന്ന് എനിക്കരീല്ല.ഒന്ന് സത്യമാണ്,എരിയുന്ന പകലുകള്‍ക്കും തുടുത്ത സന്ധ്യകള്‍ക്കും രാത്രിയുടെ അവസാന യാമങ്ങളില്‍ എപ്പോളോ കണ്ടുണരുന്ന സോപ്നനങ്ങള്‍ക്കും പകരം വയ്ക്കുവാന്‍ ഇല്ലാതെ പോയ എന്തോ ഒന്ന് അയാളില്‍ ഉണ്ടായിരുന്നു.കാമ്പസിന്റെ ഇടനാഴികളില്‍ കൂടി എല്ലാരേം ചിരിപ്പിച്ചും ആരെയും വകവേക്കാതെയും അലഞ്ഞു നടന്ന എനിക്ക് ''അഹങ്കാരി '' എന്ന ഓമനപ്പേര് ആദ്യം സമ്മാനിച്ചത് അയാളാരുന്നു.
സായാഹ്നത്തില്‍ അയാളെ കാണുവാനായി യാത്രക്കൊരുങ്ങുംപോള്‍ ലക്ഷ്മിയും ഒപ്പം വരാം എന്ന് സമ്മതിച്ചതില്‍ തെല്ലു വിസ്മയം തോന്നാതിരുന്നില്ല.
യാത്രയിലുടനീളം ലക്ഷ്മി അയാളെക്കുറിച്ച് മാത്രം സംസാരിച്ചപ്പോള്‍ എന്തോ ,എന്റെ മനസ് അസ്വസ്ഥമായി.ബസ് ഇറങ്ങിയ നാല്‍കവലയില്‍ പൂക്കട തേടി നടന്നു അവള്‍ മുല്ലപ്പൂ വാങ്ങി തലയില്‍ ചൂടിയപ്പോള്‍ ഞാന്‍ വീണ്ടും കാരണമറിയാതെ വേദനിച്ചു.''മുല്ലപ്പൂക്കള്‍ ഇഷ്ടമാണെന്ന് ''അയാള്‍ എപ്പോളും പറയാറുള്ളത് ഞാനോര്‍ത്തു.മണ്പാതയിലൂടെ കയ്യ്കള്‍ കോര്‍ത്ത് ,ഓരോ പുല്ലിനേം പൂക്കളെയും ലാളിച്ചു തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു ഞങ്ങള്‍ മുന്നോട്ടു നടന്നു.
ചരല്‍ പാകിയ മുറ്റം കടന്നു ഉമ്മരതെത്തിയപ്പോള്‍,നെഞ്ചില്‍ അവശേഷിച്ച ധൈര്യമെല്ലാം ചോര്‍ന്നു പോകുമ്പോലെ ഞാന്‍ വിറകൊണ്ടു.കാളിംഗ് ബെല്ലിനെ ലക്ഷ്യമാക്കി നീണ്ട വിരല്‍തുമ്പില്‍ മാറിയ നെഞ്ഞിടിപ്പിന്റെ താളഗതി ഞാന്‍ തിരിച്ചറിഞ്ഞു.
എന്നാല്‍,
അനുവാദത്തിനു കാതുനില്കാതെ ലക്ഷ്മി അകത്തു കയറി മറഞ്ഞപ്പോള്‍എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.
പെട്ടന്ന്,
ഭൂതകാലത്തിലെ ഏതോ ഇരുണ്ട സന്ധ്യയെ അനുസ്മരിപ്പിക്കും പോലെ അയാള്‍ടെ മുഖം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.അമ്പരപ്പും വേദനയും നിസ്സഹായതയും ആ കണ്ണുകളില്‍ മാറിമാറി പിടയുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
പുറത്തു,
ഇരുട്ടിനു കനം പിടിച്ചു സന്ധ്യ വളരുകയായിരുന്നു.ഇരുണ്ട ഭൂമിയുടെ പേരറിയാത്ത ഏതോ ഒരു കോണില്‍ ഞാന്‍ ഒറ്റക്കനെന്ന തിരിച്ചറിവില്‍ ഞാന്‍ പിന്തിരിഞ്ഞു നടന്നു.
ഒരു പിന്‍വിളി പോലും എന്നെ തേടി എതുകയുണ്ടായില്ല.
(വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കഥ' ചുവര്‍ 'മാസികയില്‍ മിനിക്കഥ രൂപത്തില്‍ പ്രസ്സിദ്ദികരിച്ചപ്പോള്‍,എന്റെ കൂടുകാരി ബീന എന്റെ കയ്യില്‍ മുറുകെ പിടിച്ചു പറഞ്ഞു ,''ജെസ്സി,ഇത് എന്റെ കഥ ആണ്''.
''എന്‍റെയും'' എന്ന് മനസ്സില്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് ഞാന്‍ അവളെ നോക്കി ചിരിച്ചു.)
മനോഹരമായിരിക്കുന്നു ..
ReplyDelete