ഐസ് ക്രീം
''ഇന്നെന്താടാ നിന്‍റെ മമ്മക്ക് ഒരു ഗൌരവം?''
''അത് അച്ഛാ ഐസ് ക്രീം ഇല്ലെന്നു പറഞ്ഞിട്ടാരിക്കും ''....മോന്‍ എന്നെ നോക്കി കണ്ണിറുക്കി .അല്ലെങ്കില്‍ പ്രാവ് ഇന്ന് വിളിച്ചു കാണില്ല ...
അപ്പനും മോനും എന്നെ ചോറിയുകയാണ്....
നീ പോടാ അവള്‍ ഇന്നലെ തന്നെ എന്നെ വിളിച്ചു ....
''എന്നാ പിന്നെ മറ്റാരേലും വിളികാഞ്ഞിട്ടാ ....''അച്ഛാ ഐസ് ക്രീം ഇല്ലെന്നു പറഞ്ഞത് ശെരിയായില്ല...പാവം മമ്മ .''അതില്‍ ഒരു സത്യാവസ്ഥ ഇല്ലാതില്ല...
അമ്മയും മകനും ഈ വര്‍ഷം ഐസ് ക്രീം കഴിക്കാം എന്ന് വ്യമോഹികണ്ട എന്ന ജയ്സേട്ടന്റെ പ്രക്യപനം നടന്നിട്ട് മൂന്നു ദിവസ്സമേ ആയുള്ളൂ.
രാവിലെ പരീക്ഷക്ക് പോയ മകന്‍ പനിച്ചു തുള്ളി ആണ് തിരിച്ചു വന്നത്...
അയ്യോ,ഇതെന്തു പറ്റി ,മോനെ ഇങ്ങനേ പനിക്കാന്‍ ..അവന്റെ വാദി തളര്‍ന്ന ദേഹം ചേര്‍ത്ത് പിടിച്ചു ഞാന്‍ ഉറക്കെ ജൈസേട്ടനെ വിളിച്ചു.കത്തുന്ന ഒരു നോട്ടം ആയിരുന്നു അതിനുള്ള മറുപടി...
''നീ മിണ്ടരുത് ,ഇന്നലെ ഐസ് ക്രീം കഴികണ്ടാ എന്ന് ഞാന്‍ പറഞ്ഞതാ ,അതെങ്ങനാ അവള്‍ക്കാ തീരെ അടക്കം ഇല്ലാത്തതു...മോന് നാളെ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലേല്‍ നീ വിവരം അറിയും...''
ഞാന്‍ കുഞ്ഞുവിനെ നോക്കി ,തളര്‍ന്ന പോലെ അവന്‍ പറഞ്ഞു...ഞാന്‍ കുറച്ചു കിടക്കാം .
അവന്‍ ബെഡില്‍ പൊയ് വീണു.
ദൈവമേ നാളെ അവനു ഇംഗ്ലീഷ് പരീക്ഷ ആണ്,നാല് സ്റ്റോറി ഇനീം വായികാനുണ്ട് എന്ന് രാവിലെ പറഞ്ഞതാണ്...ജെയ്സേടന്‍ ഈ ഭാഗത്തേക്ക് നോക്കൂന്നു തോന്നണില്ല.ഞാന്‍ അഞ്ചു മിനിട്ട് ഇടവിട്ട് ടവല്‍ നനച്ചു അവന്റെ നെറ്റിയില്‍ ഇട്ടുകൊണ്ടിരുന്നു.ഇടയ്ക്കു ജെയ്സേട്ടന്‍ വന്നു രംഗ നിരീക്ഷണം നടത്തി മെല്ലെ സിറ്റിംഗ് റൂമിലേക്ക് വലിഞ്ഞു.
''ഇത് ഐസ് ക്രീം കഴിച്ചിട്ടൊന്നും അല്ല ജെയ്സേട്ടാ ,അവന്‍ ആദ്യായിട്ടാ ഐസ് ക്രീം കാഴികണേ...''ഞാന്‍ അന്തരീക്ഷം ഒന്ന് മയപ്പെടുതാന്‍ മെല്ലെ പറഞ്ഞു...
''മോന്‍ ഒന്ന് എനീകട്ടെ ബാക്കി ഞാന്‍ അപ്പൊ പറയാം...''ജെയ്സേട്ടന്‍ അയയുന്ന ലക്ഷണമൊന്നും കാണുന്നില്ല...
ഞാന്‍ വീണ്ടും അകത്തു ചെന്നു,ഹാവൂ മോന്‍ അല്പം ഭേദം ആയിരികാണ്.നെറ്റിയില്‍ മെല്ലെ തലോടിക്കൊണ്ടിരുന്ന എന്‍റെ കയ്യില്‍ മുറുകെ പിടിച്ചു.''പോട്ടൂസേ വഴക്ക് കിട്ടി അല്ലെ''?
''ഇത് വല്ലതും വഴക്ക് ആണോ,നീ ഇങ്ങനേ തളര്‍ന്നു കിടക്കുന്നത് കണ്ടുള്ള വിഷമം ആണ് അച്ചക്ക്,അതോണ്ട് നീ ക്ഷീണമൊക്കെ മാറ്റി വേഗം എനീട്ടുപോകാന്‍ നോക്ക്...ഞാന്‍ ഒരു ചുക്ക് കാപ്പി ഇട്ടു തരാം...''കാപ്പി കൂടി അകത്തു ചെന്നപ്പോ അവന്‍ ഒന്ന് ഉഷാറായി .
അവനെ മടീല്‍ കിടതിക്കൊണ്ട് തന്നെ,സ്റ്റോറി ഓരോന്നായി ഞാന്‍ അവനെ വായിച്ചു കേള്‍പ്പിച്ചു.ഒരു കഥ മൂന്നു തവണ ആവര്‍ത്തിച്ചു വായിച്ചപ്പോ മോന്‍ പറഞ്ഞു മമ്മ ഇത് തന്നെ വായികാതെ ...
'' ഡാ ഇത് വരും എക്സാം നു ,നീ ചുമ്മാ കിടന്നു കേട്ടാല്‍ മതി.''''മമ്മക്ക് എങ്ങനരിയാം ?''അതൊക്കെ അറിയാം ''.
''അവള് പിന്നേം തുടങ്ങി ഭാഗ്യ പരീക്ഷണം,നിന്‍റെ മമ്മക്ക് ചില നേരത്ത് ഒരു ബോധവും ഇല്ല...''മോന്‍ പിന്നേം എന്നെ നോക്കി കണ്ണിറുക്കി....
എന്തായാലും പിറ്റേന്ന് മോന്‍ പരീക്ഷ കഴിഞ്ഞെത്തും വരെ ഒരു സമാധനക്കുരവാരുന്നു...
എക്സാം കഴിഞ്ഞെത്തിയ അവന്‍ എന്നെ കെട്ടിപ്പിടിച്ചു ''മമ്മ ഇന്നലെ വരൂന്നു പറഞ്ഞ കഥ തന്ന്യാ വന്നത്...ഞാന്‍ നന്നായി എഴുതി കേട്ടോ...''
അവന്‍ സന്തോഷത്തോടെ ചോദ്യ പേപ്പേര്‍ കാണിച്ചു തന്നു...അത് നിന്‍റെ അച്ചയെ കൂടി ഒന്ന് കാണിച്ചു കൊടുക്ക്..
''ഞാന്‍ കേക്കനുണ്ട് ..ജെയ്സേട്ടന്‍ അകത്തൂന്ന് വിളിച്ചു പറഞ്ഞു...''
''ഡാ ഇനി നീ സത്യം പറ,നിനക്ക് എങ്ങനാ അത്ര വേഗം കടുത്ത പണി വന്നത്...എന്തായാലും ഐസ് ക്രീം കഴിച്ചിട്ടല്ല...അതുറപ്പാ ''
''അത് പിന്നെ മമ്മാ ...''
''പിന്നെ''? ''മമ്മ അച്ചയോടു പറയില്ലെങ്കില്‍ ഒരു കാര്യം പറയാം...'
''എന്താപ്പോ അച്ഛാ അറിയാതെ...''നീ കാര്യം പറ,എന്താ ഉണ്ടായത്...
''അത് പിന്നെ ഭയങ്കര ചൂടല്ലരുന്നോ...ഞാന്‍ സ്കൂളില്‍ പോവാന്‍ നേരം ഫ്രീസേരീന്നു ഐസ് എടുത്തു തലയില്‍ വെച്ചാ പോയത്...''
''ഹോ..നന്നായി നിന്‍റെ അച്ഛാ കേള്‍കണ്ട , നിന്‍റെ കാര്യം പോകട്ടെ ,ഈ ഫ്രിഡ്ജ് ന്റെ കാര്യം കട്ടപ്പുക ആവും...''
''ഞാന്‍ ഒന്നും കേട്ടില്ല ,ജെയ്സേടന്റെ കനത്ത സോരം വീണ്ടും...''
അങ്ങനെ ഐസ് ക്രീം തീറ്റ തല്‍കാലം നിന്ന് പൊയ്...
ക്ലൈമാക്സ് -ഡോറില്‍ ആരോ മുട്ടുന്നു ...
വാതില്‍ തുറന്ന ജെയ്സേടന്റെ മുന്‍പിലേക്ക് ചോടന്‍ നീടിപ്പിടിച്ച പയ്ക്കടുമായി കടന്നു വരുന്നു...
''sir ,I want to wish jessy mam HAPPY BIRTHDAY.My mom sent this ice cream for her...''
നീട്ടി പിടിച്ച ഐസ് ക്രീം ഫാമിലി പായ്ക്ക് കയിലേക്ക് തന്നു ചോടന്‍ എന്നെ കെട്ടിപ്പിടിച്ചു ...ഹാപ്പി ബര്‍ത്ത് ഡേ മൈ മാം...ലവ് യു.......''
ചോടന്‍ പോയിക്കഴിഞ്ഞപ്പോ കനത്തു നിന്ന നിശബ്ദതയിലേക്ക് കുഞ്ഞു വിന്റെ ചിരി ആദ്യം പൊട്ടി വീണു...ഞാന്‍ ജെഇസെട്ടന്ടെ മുഖത്തേക്ക് പാളി നോക്കി പിന്നെ മൂന്നു പയൂം ഒന്നിച്ചു പൊട്ടിച്ചിരിച്ചു....
Comments
Post a Comment