ഓര്‍മ്മകള്‍....
അയാള്‍ എങ്ങനാണ് എന്റെ നിനവുകളിലേക്ക് പിന്നെ നേര്‍ത്ത് നനുത്ത ചിന്തകളിലേക്ക് കടന്നു വന്നത് എന്ന് എനിക്കരീല്ല.ഒന്ന് സത്യമാണ്,എരിയുന്ന പകലുകള്‍ക്കും തുടുത്ത സന്ധ്യകള്‍ക്കും രാത്രിയുടെ അവസാന യാമങ്ങളില്‍ എപ്പോളോ കണ്ടുണരുന്ന സോപ്നനങ്ങള്‍ക്കും പകരം വയ്ക്കുവാന്‍ ഇല്ലാതെ പോയ എന്തോ ഒന്ന് അയാളില്‍ ഉണ്ടായിരുന്നു.കാമ്പസിന്റെ ഇടനാഴികളില്‍ കൂടി എല്ലാരേം ചിരിപ്പിച്ചും ആരെയും വകവേക്കാതെയും അലഞ്ഞു നടന്ന എനിക്ക് ''അഹങ്കാരി '' എന്ന ഓമനപ്പേര് ആദ്യം സമ്മാനിച്ചത് അയാളാരുന്നു. സായാഹ്നത്തില്‍ അയാളെ കാണുവാനായി യാത്രക്കൊരുങ്ങുംപോള്‍ ലക്ഷ്മിയും ഒപ്പം വരാം എന്ന് സമ്മതിച്ചതില്‍ തെല്ലു വിസ്മയം തോന്നാതിരുന്നില്ല. യാത്രയിലുടനീളം ലക്ഷ്മി അയാളെക്കുറിച്ച് മാത്രം സംസാരിച്ചപ്പോള്‍ എന്തോ ,എന്റെ മനസ് അസ്വസ്ഥമായി.ബസ് ഇറങ്ങിയ നാല്‍കവലയില്‍ പൂക്കട തേടി നടന്നു അവള്‍ മുല്ലപ്പൂ വാങ്ങി തലയില്‍ ചൂടിയപ്പോള്‍ ഞാന്‍ വീണ്ടും കാരണമറിയാതെ വേദനിച്ചു.''മുല്ലപ്പൂക്കള്‍ ഇഷ്ടമാണെന്ന് ''അയാള്‍ എപ്പോളും പറയാറുള്ളത് ഞാനോര്‍ത്തു.മണ്പാതയിലൂടെ കയ്യ്കള്‍ കോര്‍ത്ത് ,ഓരോ പുല്ലിനേം പൂക്കളെയും ലാളിച്ചു തമാശകള്‍ പറഞ്ഞു പ...