ഓര്‍മ്മകള്‍....( ഒന്നാം ഭാഗം )

ക്ലാസ്സില്‍ മഹാ അലമ്പായ പയ്യനോട് അച്ഛനെ കൂട്ടി വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞതും ഒരു പൊട്ടികരച്ചില്‍ ആരുന്നു മറുപടി.'' എന്നെ തല്ലി കൊന്നാലും അച്ഛനെ വിളിക്കാന്‍ പറയല്ലേ...''

കരണക്കുറ്റി അടിച്ചു പോട്ടികയാണ് വേണ്ടത് ,പോക്രി.പക്ഷെ പെട്ടന്ന് എനിക്ക് എലസമ്മയെ ഓര്‍മ്മ വന്നു.വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ആ കരച്ചില്‍ ഈ പയ്യന്റെ നെഞ്ചില്‍ നിന്നും കുതിച്ചു ചാടും പോലെ.പഴശ്ശി രാജയുടെ തിരുമുറ്റത്ത്‌ കൂടി ഇതിഹാസം സൃഷ്ട്ടിച്ചു നടന്ന ഞങ്ങള്‍,ഒന്നാം വര്‍ഷ പരീക്ഷയില്‍ താല്‍പര്യമില്ലാതെ,കശുമാവിന്‍ ചുവട്ടില്‍ ബാലചന്ദ്രന്‍ ചുള്ളികാടിന്റെ പ്രണയാതുരമായ വരികള്‍ ഉറക്കെ പാടി രസിച്ചതും പ്രിന്‍സിപ്പല്‍ വിളിപ്പിച്ചതും അച്ഛനെ കൊണ്ടുവന്നിട്ടു അടുത്ത ടേമില്‍ ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് ഉത്തരവിട്ടതും എല്‍സമ്മ വാവിട്ടു കരഞ്ഞതുമെല്ലാം ഒരു ഫ്ലാഷ് ബാക്ക് ആയി മനസിലേക്ക് ഇരച്ചു കയറി.ആ പയ്യനെ പറഞ്ഞു വിട്ടിട്ടും എല്‍സമ്മ എല്ലാ ഓര്‍മകള്‍ക്കും മുകളില്‍ നിന്ന് ചിരിച്ചു.ഞങ്ങള്‍ അവസാനമായി കണ്ടത് എന്‍റെ കല്യാണത്തിന് ആയിരുന്നു.

''നിന്‍റെ കല്യാണത്തിന് വിളിച്ചില്ലെങ്കിലും ഞാന്‍ വിരുന്നു വരും'' എന്ന് പറഞ്ഞ എന്‍റെ കൂടുകാരി.

കല്യാണ വേഷത്തില്‍ വീട്ടില്‍ നിന്നും പുറപ്പെട്ട നിമിഷം മുതല്‍ ഇനി ഞങ്ങള്‍ക്ക് നഷ്ടമായെകാവുന്ന 'നവരസങ്ങലെക്കുറിച്ചു' അവള്‍ വാചാലയായി.ഇടയ്ക്കു അവളെന്റെ ചെവീല്‍ മെല്ലെ പറഞ്ഞു ,'' അല്ല ജെസ്സി ,നീ ഇപ്പൊ എന്തിനാ കല്യാണം കഴികണേ ആ ചെക്കനോട് പൊയ് പണി നോക്കാന്‍ പറ,നമുക്ക് ഈ വണ്ടീന്ന് ഇറങ്ങി എങ്ങോട്ടെങ്കിലും ഓടിപ്പോകാം''.നേരിയ ഒരു നടുക്കത്തോടെ ഞാന്‍ തൊട്ടു പിറകില്‍ ഇരുന്ന തോമച്ചനച്ചനെ പാളി നോക്കി.കര്‍ത്താവെ,,കല്യാണം ആശിര്‍വടികേണ്ട കാര്‍മികന്‍ ആണ്.....

പള്ളിമുറ്റത്ത്‌ എത്തിയതും നാത്തൂന്‍ സ്നേഹത്തോടെ വന്നു എന്‍റെ കയ്യില്‍ പിടിച്ചു.''ഞങ്ങള്‍ടെ ജെസ്സ്യിയെ അടിച്ചു മാറ്റി അല്ലെ?എല്‍സമ്മ ഉറക്കെ ചോദിച്ചതും നാത്തൂന്‍ ഒന്നും മനസിലാവാതെ എന്നെ നോക്കി.ഞാന്‍ എലസമ്മയെ നോക്കി കണ്ണിറുക്കി.എല്ലാവരുടേം ആശിര്‍വടതോടെ പള്ളിയകതെക്ക് കയറുംപോളും എല്‍സമ്മ ഒരു നിഴലായി എന്‍റെ കൂടെ തന്നെ നടന്നു.''ഇയാള്‍ടെ താടി ഞാന്‍ വടിപ്പിക്കും...''ജൈസേട്ടനെ നോക്കി എല്‍സമ്മ പറഞ്ഞു പിന്നെ ഈര്‍ഷ്യയോടെ ജൈസേടനെ നോക്കി...

''ചെരുകനേം പെണ്ണിനേം പള്ളിയകതെക്ക് കൊണ്ടുപോകേണ്ടത് അളിയനും പെങ്ങളും ആണ്''.എന്‍റെ ചേച്ചി എലസമ്മയെ മാറ്റി നിറുത്തി പറഞ്ഞു.മനസില്ല മനസോടെ എല്‍സമ്മ എന്‍റെ കയ്യിലെ പിടുത്തം വിട്ടു.

''പുതിയ കുടുംബത്തിന്‍ കതിരുകലുയരുന്നു....''ഭക്തി നിര്‍ഭരമായ വരികള്‍ മൈകിലൂടെ ഒഴുകിയപ്പോള്‍ വധു വരന്മാര്‍ പ്രധാന കാര്‍മികന്റെ മുന്‍പിലേക്ക് ആനയിക്കപ്പെട്ടു .തൊട്ടു പിറകില്‍ തന്നെ എല്‍സമ്മ ഉണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞു...ഇടയ്ക്കു മെല്ലെ അവള്‍ എന്‍റെ സാരിത്തലപ്പില്‍ പിടിച്ചു വലിച്ചു ...ഒരു കല്യാണ പെണ്ണിന്റെ നിസ്സഹായതയില്‍ ഒന്നും ചെയ്യാനാവാതെ ഞാന്‍ അടങ്ങി നിന്നു.മറ്റു കൂട്ടുകാരികളുടെ കല്യാണ വേളകളില്‍ ഞങ്ങള്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ ഒരു നിമിഷം മനസിലേക്ക് ഇരച്ചു കയറി എങ്കിലും,അതെല്ലാം കുടഞ്ഞു കളഞ്ഞു ആ പാവന നിമിഷത്തിന്റെ ധന്ന്യതയിലേക്ക് ഞാന്‍ മനസ് ചേര്‍ത്ത് വെച്ചു,

ഓരോ വികാരങ്ങളും മാറി മാറി മനസിന്‍റെ പ്രതലങ്ങളില്‍ ഒഴുകി നടന്നു.വല്ലാത്തൊരു നിസ്സഹായാവസ്ഥയില്‍ ഞാന്‍ ചുറ്റും ഒന്ന് പാളി നോക്കി.എല്ലാ കണ്ണുകളും എന്നില്‍ തന്നെ ആണ് തരഞ്ഞിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ഞാന്‍ വീണ്ടും കുഴങ്ങി.

''ജെസ്സി അങ്ങോട്ട്‌ ഒന്ന് നോക്ക് ആ പാട്ടുകാരന്‍ ചെക്കന് എന്താ സ്റ്റൈല്‍...ആള് കൊള്ളാം...''എല്‍സമ്മ പിറകില്‍ നിന്നും വീണ്ടും ...ഞാന്‍ വീണ്ടും നടുങ്ങി.മുന്‍പില്‍ വിവാഹം ആശിര്‍വ്വതികാന്‍ തയ്യാറായി നില്‍കണ പ്രധാന കാര്‍മികന്‍...

മിന്നിത്തെളിയുന്ന കാമറകള്‍ ...

ഒരു നൂറു ജോഡി കണ്ണുകള്‍....ദൈവമേ....ഞാന്‍ എലസമ്മയെ ദയനീയമായി നോക്കി....

അവളുടെ ശ്രെദ്ധ ഇപ്പോളും ആ പാട്ടുകാരന്‍ പയ്യനില്‍ തന്നെ.

താലികെട്ട് എന്ന പാവന കര്‍മ്മം കഴിഞ്ഞു പുറത്തിറങ്ങിയതും ചേട്ടന്‍ വന്നു ചോദിച്ചു ,'' കൂടെയുള്ളത് ബന്ധു ആണോ''? കൂടുകാരി ആണെന്നറിഞ്ഞപ്പോള്‍ അല്പം കടുപ്പത്തില്‍ എലസമ്മയെ ഒന്ന് നോക്കുക മാത്രം ചെയ്തു ചേട്ടന്‍ പിന്‍വാങ്ങി .ഇതൊന്നും അവളെ അലട്ടുന്നുണ്ടാരുന്നില്ല...ഫോട്ടോ സ്സെഷനില്‍ അവള്‍ വീണ്ടും അടുതെത്തി.''എടി നീ ഒന്ന് അടങ്ങി നില്‍ക്ക്'' ഞാന്‍ അവളോട്‌ മെല്ലെ പറഞ്ഞു.

അത് കേട്ടതും അവള്‍ പൊട്ടിച്ചിരിച്ചു. ''ഇന്ന് എന്‍റെ ദിവസ്സമാ മോളെ ,നമ്മള്‍ ഒന്നിച്ചു പോകുംപോളെല്ലാം നീയരുന്നില്ലേ താരം ...ഇന്ന് ഞാന്‍ അരമാടികട്ടെ ,നീ അവിടെ അടങ്ങി നില്‍ക്ക് ...''അവള്‍ വീണ്ടും അപ്രത്യക്ഷ ആയി.

കല്യാണ സദ്യക്ക് ശേഷം പെണ്ണിനെ തനിച്ചാക്കി ബന്ധുക്കള്‍ മടങ്ങുന്ന അതി ദയനീയമായ മുഹൂര്‍ത്തത്തില്‍ ആണ് അടുത്ത നാടകം അരങ്ങേറിയത്.

''ജെസ്സി ഇല്ലാതെ ഞാന്‍ തിരിച്ചുപോകില്ല ''.എല്‍സമ്മ വിങ്ങിപ്പൊട്ടി .

എന്തെങ്കിലുമൊന്നു പറഞ്ഞുപോയാല്‍ അതൊരു നീണ്ട കരച്ചിലായി മാറും എന്നറിഞ്ഞ ഞാന്‍ ഇതുവരെ എത്തിപ്പെടാത്ത നിസ്സഹായ അവസ്ഥയില്‍ അവളെ നോക്കി...ഒന്‍പതു വര്‍ഷങ്ങള്‍ക്കുമാപ്പുരം നീണ്ടുനിന്ന ഞങ്ങളുടെ സൌഹൃടതിലെ ഓരോ സംഭവ വികാസങ്ങളും എന്‍റെ മനസിലൂടെ മിന്നിപ്പോലിഞ്ഞു .അവളെ ചേര്‍ത്ത് പിടിച്ചു ഒന്ന് തേങ്ങി കരയാനും നീ പോകണ്ട എന്ന് ഉറക്കെ പറയണം എന്നും എനിക്ക് തോന്നി...പക്ഷെ എനിക്കൊന്നിനും ആവുമാരുന്നില്ല.അച്ഛനും അമ്മയും യാത്ര പറഞ്ഞപ്പോളും പിടിച്ചു നിന്ന ഞാന്‍,അനുജത്തി മുന്നില്‍ വന്നതും വാവിട്ടു കരഞ്ഞു.

പിന്നെ ഞാന്‍ കണ്ടത് എല്‍സമ്മ അനുജത്തിയെ കെട്ടിപ്പിടിച്ചു പോട്ടികരയുന്നതാണ്.

പിന്നെ,

കണ്ണീര്‍ പടര്‍ന്നു അവ്യക്തമായ കാഴ്ച്ചകള്‍ക്കുമപ്പുരം എല്ലാരും അകന്നു പൊയ്...

ഒന്ന് തിരിഞ്ഞുപോലും നോക്കാതെ എല്സാമ്മയും ....

അതിനു ശേഷം ഞാന്‍ അവളെ കണ്ടിട്ടില്ല .


Comments

Popular posts from this blog

ഒടുവില്‍.........

ഓര്‍മ്മകള്‍....

Life In Between