ബെര്‍ലി ആണ് താരം

ഈ ബെര്‍ലി യുടെ ഒരു കാര്യം !
ഫോല്ലോവേര്സ് അടിക്കടി കൂടി കൂടി വന്നു ഈ മഹാന്റെ പ്രശസ്തി എവിടെ എത്തി നില്ല്ക്കുമോ എന്തോ !
ദൈവമേ ഇവന്‍ എന്റെ കുടുംബം കലക്കും,ബെര്‍ലി ബെര്‍ലി എന്ന് പറയുന്നത് കേട്ട് എന്റെ പാവം അച്ചായന്‍ എനിക്ക് ഇതുവരെ മനസിലാകാത്ത തരത്തിലുള്ള ഒരു നോട്ടവും ഭാവവുമൊക്കെ രൂപപ്പെട്തി കഴിഞ്ഞു ഇനി അദ്ദേഹമെങ്ങാന്‍ ഈ ലാപ്ടോപ് വില്കാന്‍ തീരുമാനിച്ചാല്‍ എന്റെ ആരാധകര്‍ കുടുങ്ങിയത് തന്നെ .
ലോകത്ത് നടക്കുന്ന നേര്‍ത്ത ചലനങ്ങളെ പോലും സ്വൊന്തം തലച്ചോറിലെ അരണിയില്‍ ഇട്ടു കടഞ്ഞു , നര്‍മ്മം ,അപഹാസ്യം ,പരിഹാസം എന്നിങ്ങനെയുള്ള മിന്നല്‍ പിണറുകളെ കുപ്പിയിലാക്കി , എപ്പോള്‍ ആരുടെ മുന്‍പില്‍ തുറന്നു വിടാം എന്നോര്‍ത്ത് നടക്കുകയല്ലേ ഈ മഹാന്‍ .വായനക്കാരും ആസ്വാദകരും കൂടിക്കൂടി ആളങ്ങു വഷളനും തന്റെടിയും അനുസരനൈല്ലാതവനും ആയിത്തീര്‍ന്നിരിക്കുന്നു .
' ഭുട്ടനെ തൊട്ടുകളിച്ചാല്‍ ' എന്ന പോസ്റ്റ്‌ ആണ് ആദ്യം വായിച്ചത് ,പിന്നെ ബെര്‍ളിത്തരങ്ങളില്‍ കേറി നിരങ്ങുക എന്നത് ഒരു പതിവാക്കി.,അങ്ങനെ ഞാനും അപ്ഡേറ്റ് ആയിക്കൊണ്ടിരുന്നു...'അറബിക്കൊരു കത്ത് ' വായിച്ചു ആസ്വദിക്കുക മാത്രമല്ല അത് അറബി നാട്ടില്‍ ജോലി ചെയ്യുന്ന എന്റെ എല്ലാം എല്ലാം ആയ പ്രിയ ചങ്ങാതിക്ക് അയക്കുകയും ചെയ്തു സായൂജ്യമടഞ്ഞു .
വര്‍ഷങ്ങള്‍ക്കു മുന്‍പ് വനിതാ മാഗസിന്‍ നടത്തിയ പ്രേമകഥ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച 'ചാര്‍ളിയുടെ അപ്രകാശിത പ്രേമ ലേഖനം ' എന്ന കഥയുടെ കര്‍ത്താവിനെ കണ്ടു ഞാന്‍ അമ്പരന്നു,അമ്പടാ നീയേ എന്ന് ആള്മാഗതം ചെയ്തു.
ഇതൊന്നും പോരാതെ , ഒരു ദിവസത്തെ ജോലിഭാരം 'സോനം ചോടനില്‍ 'അലിയിച്ചു ,ന്യൂസ്‌ ചാനലിനു മുന്‍പില്‍ തപസിരുന്ന ഭര്‍ത്താവിനെ 'ബെര്‍ലിതരങ്ങള്‍ക്ക്' മുന്‍പില്‍ കൊണ്ട് നിറുത്തി ,പല പോസ്റ്റുകളും ഈണത്തിലും താളത്തിലും വായിച്ചു കേള്‍പിച്ചിട്ടും വീഴാത പിടിച്ചു നിന്ന അച്ചായന്‍ ',അറബിക്കൊരു കത്ത് വായിച്ചപ്പോള്‍ ആണ് ഒന്ന് അനങ്ങി തുടങ്ങീതു ...സോനം ചോടന്റെ ലഹരീലാണോ ,ബെര്‍ലിതരങ്ങളുടെ ലഹരീലാണോ അച്ചായന്‍ ചിരിച്ചടു എന്തോ!
ഇത് വല്ലതും ബെര്‍ലി എന്ന മഹാന്‍ അരീനുണ്ടോ ?
സാരമില്ല കാരണം പിന്നീട് 'ബെര്‍ളിത്തരങ്ങള്‍ ' വായിക്കുകയാണ് എന്ന വ്യാജേന 'ഫേസ് ബുക്ക്‌ 'തുറന്നു വെച്ച് ഞാന്‍ അവിരാമ ചാറ്റിങ് നടത്തിക്കൊണ്ടേ ഇരുന്നു.

ഈ മഹാനു മാത്രം ദൈവം തമ്പുരാന്‍ ഇരുപത്തി നാല് മനിക്കൊരിലധികം കനിഞ്ഞു നല്കീടുണ്ടോ എന്നും സംശയം ഇല്ലാതില്ല അയാള്‍ടെ ഒടുകാതെ ധികാരം കണ്ടു ഉടയോന്‍ തന്നെ പേടിച്ചു കാണണം !ഫുള്‍ സ്റ്റോപ്പ്‌ ഇല്ലാതല്ലേ എഴുതികൂട്ടുന്നത്‌
ഈ ബെര്‍ലി എന്ന മഹാന് ഇംഗ്ലീഷ് അറിഞ്ഞു കൂടാ എന്ന് തോന്നുന്നു ,അല്ലെങ്കില്‍ പിന്നെ ഈ മാന്യ പ്രതിഭയ്ക്ക് എന്തുകൊണ്ട് ഇംഗ്ലീഷില്‍ രണ്ടു പോസ്റ്റുകള്‍ താങ്ങിക്കൂടാ?
( ഇനി നമ്മുടെ പയ്യന്‍സ് ഇതൊരു വെല്ലുവിളി ആയി എടുത്തു ഇംഗ്ലീഷില്‍ എങ്ങാന്‍ എഴുതി തുടങ്ങിയാല്‍ അനേകായിരം ആരാധകര്‍ അന്ന്യ നാട്ടില്‍ ഉള്ള ഞാന്‍ കുദീന്ഗീത് തന്നെ )അങ്ങനെ വല്ല ബുദ്ടിയും തോന്നി ഇനി അദ്ദേഹമെങ്ങാന്‍ ഇംഗ്ലീഷ് പോസ്റ്റുകള്‍ നിരന്തരം പബ്ലിഷ് ചെയ്താല്‍ അതിന്റെ കോപ്പികള്‍ ദിവസവും എടുത്തു അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുന്ന ഞങ്ങളുടെ ബോസ്സിന് മുന്‍പില്‍ സവിനയം സമര്‍പ്പിക്കുകയും,ബോസ്സ് അവ ഒരു കൈ അകലത്തില്‍ പിടിച്ചു ,വായിക്കുകയും ചുളിവുകള്‍ വീഴുന്ന നെറ്റി തടവി ,ഒടുവില്‍ ഈ 'മഹാ പ്രതിഭയെ ' എങ്ങനെ ' പര്ചെസു ' ചെയ്യാം എന്നോര്‍ത്ത് വിവശന്‍ ആകുകയും ചെയ്യുന്നതോര്‍ക്കുമ്പോള്‍ തന്നെ ഹരം .
ഭുമീല്‍ നടക്കുന്ന സകല കാര്യങ്ങളെക്കുറിച്ചും പ്രതികരിച്ചേ അടങ്ങു എന്നത് അല്പം ധിക്കരമല്ലേ ? ഓരോ പോസ്റ്റുകള്‍ക്കും ഉള്ള പ്രതികരണം കൂടി മനസ്സില്‍ കണ്ടല്ലേ ആശാന്റെ പൊളപ്പന്‍ എഴുത്ത്!ബെര്‍ലിതരങ്ങളോട് പ്രതികരിച്ചില്ലെങ്കില്‍ ജീവിതമേ പാഴയിപ്പോകും എന്നാണ് ചില ആരാധകരുടെ മൂഡ വിശ്വാസം.ഈ മഹാന്‍ എല്ലാവരേം വെകിളി പിടിപ്പിച്ചേ അടങ്ങു.
എന്തായാലും ഒന്ന് സത്യമാണ് ,ബെര്‍ലിതരങ്ങളുടെ ഫോളോവര്‍ ആയതിനു ശേഷം എന്റെ ഫേസ് ബുക്ക്‌ ലേക്ക് ഫ്രണ്ട് റിക്വസ്റ്റ് കളുടെ പ്രാവാഹം ആണ്, ആരെന്നും എന്തെന്നും അറിയാതെ ഏതൊ ദേശത്ത് കഴിയുന്നവര്‍.ബെര്‍ളിയുടെ ഫ്രണ്ട് ആണ് എന്നത് ഒഴികെ മറ്റൊരു തെറ്റും അവര്‍ ആരും ചെയ്തതായി നമുകരീല്ല,അപ്പോള്‍ പരമാവടി ആള്കാര്‍ക്ക് ഗ്രീന്‍ സിഗ്നല്‍ കൊടുക്കാന്‍ ഞാന്‍ പ്രത്യേകം ശ്രേട്ടിക്കുന്നുണ്ട്.പാവങ്ങള്‍ അവരെന്തു പിഴച്ചു!

അഹങ്കാരി ,ധികാരി എന്നൊക്കെ സ്വയം അങ്ങ് വിഷേഷിപ്പിച്ചു നാടും നഗരവും അടക്കി വാഴുന്ന ഈ പ്രതിഭയെ ഓരോ മലയാളീം ഭയന്നെ ഒക്കൂ .
കാരണം
മലയാള ഭാഷയെ ഈ പ്രതിഭ എവിടെ കൊണ്ടെതിക്കുമെന്നോ ,ഇവന്‍ ആരായി തീരും എന്നോ പ്രവചിക്കാന്‍ പോലും കഴിയാത്ത വിധം പയ്യന്‍സ് വളര്ന്നുകഴിഞ്ഞിരിക്കുന്നു .ഇത്രയേറെ ആര്‍ജ്ജവത്തോടെ ,കരുത്തോടെ ,തെളിമയോടെ പൌരഷതോടെ സത്യങ്ങള്‍ വിളിച്ചു പറയുകയും തെറി ഭാഷയില്‍ മറ്റുള്ളവരെ മാത്രമല്ല സ്വയം കീറി മുറിക്കുകയും ചിന്താ ശരങ്ങള്‍ കൊണ്ട് വാകുകളെ പിളര്‍ന്നു ആത്മാവിനെ ആഴങ്ങളിലേക്ക് വെടിമാരുന്നുകള്‍ ആയി തിരുകി വെച്ച് അതിങ്ങനെ കുറിക്കു കൊള്ളിന്നിടങ്ങളില്‍ ചെന്ന് തറച്ചു പട പടാന്ന് പൊട്ടുകയും ആളിപ്പടരുകയും ചെയ്യുന്നത് കണ്ടു കൈകള്‍ നെഞ്ഞന്തു കെട്ടി അറമാടിച്ചു ചിരിക്കുകയും ചെയ്യുന്ന ഈ അത്ഭുത പ്രതിഭാസത്തെ ഞാനും ഭയപ്പെട്ടു തുടങ്ഗീരിക്കുന്നു ....വിമാനം കയറി പയ്യന്‍സ് ഭുട്ടനിലെങ്ങാന്‍ വന്നു എന്നെ തല്ലുമോ എന്തോ!

Comments

Post a Comment

Popular posts from this blog

ഒടുവില്‍.........

ഓര്‍മ്മകള്‍....

Life In Between