Posts

Showing posts from 2011

ഒടുവില്‍.........

ഒടുവില്‍, ഒലിവുമരങ്ങള്‍ കിന്നാരം മൂളുന്ന , നിലാവ് പെയ്തിറങ്ങിയ രാത്രിയില്‍ കിനാവിന്‍റെ കാണാതീരങ്ങളില്‍ അവന്‍ കുളുര്‍മഴയായി അഗ്നിയായി വെളിപാടുകളായി പെയ്തിറങ്ങി. നീണ്ടു ഇടതൂര്‍ന്ന കണ്പീലികള്‍ക്കിടയില്‍ പൂത്തുലഞ്ഞ സോപ്നങ്ങളും നനുത്തു നേര്‍ത്ത അധരങ്ങളിലെ പിടയുന്ന സന്തോഷങ്ങളും കരളിലെ ചിമിഴില്‍ ഒളിപ്പിച്ചു വെച്ച മോഹങ്ങളും കവര്‍ന്നെടുത്തു , സ്വൊന്തം ഹൃദയം അവന്‍ അവള്‍ക്കു കൈമാറി , '' ഇത് നീ സൂക്ഷിച്ചുകൊള്ളുക''. രാവിന്റെ അവസാന യാമത്തിനും പുലരിയുടെ ആദ്യ തുടിപ്പിനും ഇടയിലുള്ള ആ നിമിഷങ്ങളില്‍ , അന്ന് ആദ്യമായി അവളുടെ കണ്ണുകള്‍ നിറഞ്ഞു.. കരള്‍ മുറിഞ്ഞു ... പിടയുന്ന അവന്റെ കരള്‍ ചേര്‍ത്തുപിടിച്ചു അവള്‍ മെല്ലെ മന്ത്രിച്ചു , ''ഇത് ഒരിക്കലും തിരികെ ചോദിക്കരുത്...''

ഓര്‍മ്മകള്‍....

അയാള്‍ എങ്ങനാണ് എന്റെ നിനവുകളിലേക്ക് പിന്നെ നേര്‍ത്ത് നനുത്ത ചിന്തകളിലേക്ക് കടന്നു വന്നത് എന്ന് എനിക്കരീല്ല.ഒന്ന് സത്യമാണ്,എരിയുന്ന പകലുകള്‍ക്കും തുടുത്ത സന്ധ്യകള്‍ക്കും രാത്രിയുടെ അവസാന യാമങ്ങളില്‍ എപ്പോളോ കണ്ടുണരുന്ന സോപ്നനങ്ങള്‍ക്കും പകരം വയ്ക്കുവാന്‍ ഇല്ലാതെ പോയ എന്തോ ഒന്ന് അയാളില്‍ ഉണ്ടായിരുന്നു.കാമ്പസിന്റെ ഇടനാഴികളില്‍ കൂടി എല്ലാരേം ചിരിപ്പിച്ചും ആരെയും വകവേക്കാതെയും അലഞ്ഞു നടന്ന എനിക്ക് ''അഹങ്കാരി '' എന്ന ഓമനപ്പേര് ആദ്യം സമ്മാനിച്ചത്‌ അയാളാരുന്നു. സായാഹ്നത്തില്‍ അയാളെ കാണുവാനായി യാത്രക്കൊരുങ്ങുംപോള്‍ ലക്ഷ്മിയും ഒപ്പം വരാം എന്ന് സമ്മതിച്ചതില്‍ തെല്ലു വിസ്മയം തോന്നാതിരുന്നില്ല. യാത്രയിലുടനീളം ലക്ഷ്മി അയാളെക്കുറിച്ച് മാത്രം സംസാരിച്ചപ്പോള്‍ എന്തോ ,എന്റെ മനസ് അസ്വസ്ഥമായി.ബസ്‌ ഇറങ്ങിയ നാല്‍കവലയില്‍ പൂക്കട തേടി നടന്നു അവള്‍ മുല്ലപ്പൂ വാങ്ങി തലയില്‍ ചൂടിയപ്പോള്‍ ഞാന്‍ വീണ്ടും കാരണമറിയാതെ വേദനിച്ചു.''മുല്ലപ്പൂക്കള്‍ ഇഷ്ടമാണെന്ന് ''അയാള്‍ എപ്പോളും പറയാറുള്ളത് ഞാനോര്‍ത്തു.മണ്പാതയിലൂടെ കയ്യ്കള്‍ കോര്‍ത്ത്‌ ,ഓരോ പുല്ലിനേം പൂക്കളെയും ലാളിച്ചു തമാശകള്‍ പറഞ്ഞു പ...

ഓര്‍മ്മകള്‍....( ഒന്നാം ഭാഗം )

ക്ലാസ്സില്‍ മഹാ അലമ്പായ പയ്യനോട് അച്ഛനെ കൂട്ടി വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞതും ഒരു പൊട്ടികരച്ചില്‍ ആരുന്നു മറുപടി.'' എന്നെ തല്ലി കൊന്നാലും അച്ഛനെ വിളിക്കാന്‍ പറയല്ലേ...'' കരണക്കുറ്റി അടിച്ചു പോട്ടികയാണ് വേണ്ടത് ,പോക്രി.പക്ഷെ പെട്ടന്ന് എനിക്ക് എലസമ്മയെ ഓര്‍മ്മ വന്നു.വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ആ കരച്ചില്‍ ഈ പയ്യന്റെ നെഞ്ചില്‍ നിന്നും കുതിച്ചു ചാടും പോലെ.പഴശ്ശി രാജയുടെ തിരുമുറ്റത്ത്‌ കൂടി ഇതിഹാസം സൃഷ്ട്ടിച്ചു നടന്ന ഞങ്ങള്‍,ഒന്നാം വര്‍ഷ പരീക്ഷയില്‍ താല്‍പര്യമില്ലാതെ,കശുമാവിന്‍ ചുവട്ടില്‍ ബാലചന്ദ്രന്‍ ചുള്ളികാടിന്റെ പ്രണയാതുരമായ വരികള്‍ ഉറക്കെ പാടി രസിച്ചതും പ്രിന്‍സിപ്പല്‍ വിളിപ്പിച്ചതും അച്ഛനെ കൊണ്ടുവന്നിട്ടു അടുത്ത ടേമില്‍ ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന് ഉത്തരവിട്ടതും എല്‍സമ്മ വാവിട്ടു കരഞ്ഞതുമെല്ലാം ഒരു ഫ്ലാഷ് ബാക്ക് ആയി മനസിലേക്ക് ഇരച്ചു കയറി.ആ പയ്യനെ പറഞ്ഞു വിട്ടിട്ടും എല്‍സമ്മ എല്ലാ ഓര്‍മകള്‍ക്കും മുകളില്‍ നിന്ന് ചിരിച്ചു.ഞങ്ങള്‍ അവസാനമായി കണ്ടത് എന്‍റെ കല്യാണത്തിന് ആയിരുന്നു. ''നിന്‍റെ കല്യാണത്തിന് വിളിച്ചില്ലെങ്കിലും ഞാന്‍ വിരുന്നു വ...

ഐസ് ക്രീം

''ഇന്നെന്താടാ നിന്‍റെ മമ്മക്ക് ഒരു ഗൌരവം?'' ''അത് അച്ഛാ ഐസ് ക്രീം ഇല്ലെന്നു പറഞ്ഞിട്ടാരിക്കും ''....മോന്‍ എന്നെ നോക്കി കണ്ണിറുക്കി .അല്ലെങ്കില്‍ പ്രാവ് ഇന്ന് വിളിച്ചു കാണില്ല ... അപ്പനും മോനും എന്നെ ചോറിയുകയാണ്.... നീ പോടാ അവള്‍ ഇന്നലെ തന്നെ എന്നെ വിളിച്ചു .... ''എന്നാ പിന്നെ മറ്റാരേലും വിളികാഞ്ഞിട്ടാ ....''അച്ഛാ ഐസ് ക്രീം ഇല്ലെന്നു പറഞ്ഞത് ശെരിയായില്ല...പാവം മമ്മ .''അതില്‍ ഒരു സത്യാവസ്ഥ ഇല്ലാതില്ല... അമ്മയും മകനും ഈ വര്‍ഷം ഐസ് ക്രീം കഴിക്കാം എന്ന് വ്യമോഹികണ്ട എന്ന ജയ്സേട്ടന്റെ പ്രക്യപനം നടന്നിട്ട് മൂന്നു ദിവസ്സമേ ആയുള്ളൂ. രാവിലെ പരീക്ഷക്ക്‌ പോയ മകന്‍ പനിച്ചു തുള്ളി ആണ് തിരിച്ചു വന്നത്... അയ്യോ,ഇതെന്തു പറ്റി ,മോനെ ഇങ്ങനേ പനിക്കാന്‍ ..അവന്റെ വാദി തളര്‍ന്ന ദേഹം ചേര്‍ത്ത് പിടിച്ചു ഞാന്‍ ഉറക്കെ ജൈസേട്ടനെ വിളിച്ചു.കത്തുന്ന ഒരു നോട്ടം ആയിരുന്നു അതിനുള്ള മറുപടി... ''നീ മിണ്ടരുത് ,ഇന്നലെ ഐസ് ക്രീം കഴികണ്ടാ എന്ന് ഞാന്‍ പറഞ്ഞതാ ,അതെങ്ങനാ അവള്‍ക്കാ തീരെ അടക്കം ഇല്ലാത്തതു...മോന് നാളെ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലേല്‍ നീ വിവരം അറിയും......